2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കായംകുളം ജലോത്സവത്തില്‍ ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍കായംകുളം: കായംകുളം കായലില്‍ ആഗസ്ത് 27ന് നടക്കുന്ന രണ്ടാമത് ജലോത്സവത്തില്‍ ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും.

മത്സരവള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചു. ഒന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ദേവസ്, രണ്ടില്‍ ചമ്പക്കുളം, മൂന്നില്‍ പായിപ്പാട്. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ചെറുതന, രണ്ടില്‍ കാരിച്ചാല്‍, മൂന്നില്‍ ജവഹര്‍ തായങ്കരി. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ആനാരി പുത്തന്‍ ചുണ്ടന്‍, രണ്ടില്‍ കരുവാറ്റ ശ്രീവിനായകന്‍ , മൂന്നില്‍ ശ്രീഗണേശന്‍.

വെപ്പ് എ ഗ്രേഡില്‍ ഒന്നാം ട്രാക്കില്‍ ജയ്‌ഷോട്ട്, രണ്ടില്‍ വെങ്ങാഴി, മൂന്നില്‍ ആശാപുളിക്കേക്കര, നാലില്‍ വേണുഗോപാല്‍.

ഇരുട്ടുകുത്തി എ ഗ്രേഡില്‍ ഒന്നാം ട്രാക്കില്‍ മാമൂടന്‍, രണ്ടില്‍ പടക്കുതിര, മൂന്നില്‍ ഇരുത്തിത്തറ.

തെക്കനോടി വനിതകളില്‍ ഒന്നാം ട്രാക്കില്‍ കമ്പനി, രണ്ടില്‍ ദേവസ്, മൂന്നില്‍ ചെല്ലിക്കാടന്‍.

ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം ട്രാക്കില്‍ ഒന്നാം ഹീറ്റ്‌സിലെയും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്‌സിലെയും മൂന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്‌സിലെയും മൂന്നാം സ്ഥാനക്കാര്‍ മത്സരിക്കും.

രണ്ടാംസ്ഥാനം നേടിയ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്‌സിലെയും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്‌സിലെയും മൂന്നാം ട്രാക്കില്‍ ഒന്നാം ഹീറ്റ്‌സിലെയും രണ്ടാം സ്ഥാനക്കാര്‍ മത്സരിക്കും.

ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഒന്നും രണ്ടും മൂന്നും ട്രാക്കുകളില്‍ ഒന്നും രണ്ടും മൂന്നും ഹീറ്റ്‌സുകളിലെ ഒന്നാംസ്ഥാനക്കാര്‍ തന്നെ മത്സരിക്കും.

നറുക്കെടുപ്പിലൂടെയാണ് ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചത്. തുടര്‍ന്ന് ക്യാപ്റ്റന്‍സ് ക്ലിനിക്കും നടന്നു. സി.കെ.സദാശിവന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. എസ്.എം.ഇക്ബാല്‍, പ്രൊഫ. പി.രഘുനാഥ്, പ്രദീഷ്‌കുമാര്‍, പി.വേണുഗോപാല്‍, പി.ജെ.ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു.

കായംകുളം ജലോത്സവത്തിന് ഒരുക്കങ്ങളായി


കായംകുളം: കായംകുളം കായലില്‍ എല്‍മെക്‌സ്‌ട്രോഫിക്കു വേണ്ടി ആഗസ്ത് 27ന് നടക്കുന്ന രണ്ടാമത് ജലോത്സവത്തിന് ഒരുക്കങ്ങളായി.

25ന് ജലോത്സവ കലാമേള തുടങ്ങും. വൈകീട്ട് 3ന് കൃഷ്ണപുരം സാംസ്‌കാരിക സമുച്ചയത്തില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 6ന് ചേരുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.കെ.സദാശിവന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വൈകീട്ട് 7 മുതല്‍ ഗാനമേള.

26ന് രാവിലെ 9 മുതല്‍ വഞ്ചിപ്പാട്ട് മത്സരം സി.കെ.സദാശിവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് കാവ്യസന്ധ്യ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന് ചേരുന്ന സമ്മേളനം ജി.സുധാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗായത്രി തമ്പാന്‍ അധ്യക്ഷത വഹിക്കും. എല്‍മെക്‌സ് മാനേജിങ് ഡയറക്ടര്‍ കെ.സി.ഗോപാലകൃഷ്ണന്‍ സമ്മാനദാനം നടത്തും. വൈകീട്ട് 7ന് മെഗാസ്റ്റേജ്‌ഷോ, ഗാനമേള എന്നിവയുണ്ടാകും.

ആഗസ്ത് 27ന് ഉച്ചയ്ക്ക് ജലഘോഷയാത്രയും മത്സര വള്ളംകളിയും ആരംഭിക്കും. നിയമസഭാ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ മാസ്ഡ്രില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. സി.കെ.സദാശിവന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ സമ്മാനദാനം നടത്തും.


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

2 അഭിപ്രായങ്ങൾ:

  1. നഷ്ടസ്മൃതികള്‍ ...!
    വള്ളംകളി ഒക്കെ കണ്ട കാലം മറന്നു.... എന്തിന്, ഓണം പോലും അവധി ദിവസം നോക്കി ആഘോഷിക്കേണ്ട ഗതികേടും പ്രവാസികളുടെ മാത്രം.
    ഞാനും കായംകുളംകാരി ആണുട്ടോ...:)

    മറുപടിഇല്ലാതാക്കൂ
  2. ആഖോഷങ്ങള്‍ എല്ലാം കൃത്രിമം ആയി തീരുന്നു പുതിയ കാലഖട്ടത്തില്‍. പ്രവാസികളായ കായംകുലത്തുകാര്‍ക്ക് ഓണത്തോടൊപ്പം മറ്റൊരു ഗുഹാതുരത്വം സമ്മാനിക്കുന്നു വള്ളംകളി. കഴിയുമെങ്കില്‍ പങ്കെടുക്കുക. എല്ലാ വിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ