2011, ഏപ്രിൽ 27, ബുധനാഴ്‌ചഎന്ടോസള്‍ഫാന്‍ നിരോധിക്കാത്തത് ആര്ക് വേണ്ടി ???

ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ കാര്‍ന്നു തിന്നു കഴിഞ്ഞു, നിരവധി ജീവിക്കുന്ന രക്ത സാക്ഷികള്‍, എന്തിനു പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ദുരിതം അനുഭവിക്കേണ്ടി വരും, എന്നിട്ടും അധികാരവര്‍ഗതിന്റെ കണ്ണുകള്‍ തുറക്കാത്തതെന്തേ, എന്ടോസള്‍ഫാന്‍ എന്ന മാരക വിഷത്തെ നിരോധിക്കാന്‍ ആവശ്യമായ നടപടി എടുക്കുന്നതിനു പകരം കോര്‍പ്പറേറ്റ് ലോബ്ബികളെ സംരക്ഷിക്കുന്നു. 


നിരവധി പഠനങ്ങള്‍ ഈ മരകവിഷത്തിന്റെ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. ജെനീവ ഉച്ചകോടിയില്‍ അമേരിക്കയും, യൂറോപിയന്‍ രാജ്യങ്ങളും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ മാരക വിഷം നിരോധിക്കണം എന്ന് ആവശ്യപെട്ടിട്ടും ഇന്ത്യ  നിരോധനത്തെ എതിര്‍ക്കുന്നു, നിരവധി മനുഷ്യ ജീവനുകള്‍ ഇനിയും കുരുതി കൊടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. ആര്‍ക്കു വേണ്ടി ? എന്തിനു വേണ്ടി ? അധികാരത്തിന്റെയും പനതിന്റെറെയും തിമിരം ബാധിച്ച കണ്ണുകള്‍ക്ക്‌ ഇനി എന്ത് ചികിത്സ ആണ് നല്‍കേണ്ടത് ?അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ