2010, മേയ് 17, തിങ്കളാഴ്‌ച

നിഷ്കളങ്ക ബാല്യം:

" സ്വന്തം സ്വന്തം ബാല്യത്തിലൂടെ, ഒന്ന് പോകാന്‍,  മോഹമില്ലത്തവരുണ്ടോ 
  സ്വന്തം സ്വന്തം പ്രണയത്തിലൂടെ,  ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ 
  കണ്ണാടി പുഴ കാണുമ്പോള്‍, കണ്ണില്‍ കനവുകള്‍ തെളിയുമ്പോള്‍, 
  വെറുതെ പാടാന്‍ കൊതിക്കാതോരാലുണ്ടോ " 
  

രണ്ടായിരത്തി ഒന്‍പതിലെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഗാനഗന്ധര്‍വന്‍ യേശുദാസിന് നേടിക്കൊടുത്ത, " മധ്യവേനല്‍ " എന്ന ചിത്രത്തിലെ ഗാനത്തിലെ ചില വരികള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

തിയെടരുകളില്‍ എത്തി അധികം ആരും ശ്രേധിക്കാതെ പോയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു കൈതപ്രം. കൈതപ്രം ദാമോദരന്‍ നബൂതിരി, ഡോ: എ എസ പ്രശാന്ത് കൃഷ്ണന്‍, സൂര്‍ദാസ് എന്നിവര്‍ രേചിച്ച്ചു, കൈതപ്രം വിശ്വനാഥന്‍,  ഡോ: എ എസ പ്രശാന്ത് കൃഷ്ണന്‍, എന്നിവര്‍ സംഗീതം നല്‍കിയ മൂന്നു ഗാനങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍.

ഇതില്‍ " സ്വന്തം സ്വന്തം ബാല്യത്തിലൂടെ" എന്ന ഗാനം അവാര്‍ഡു ലഭിക്കും വരെ പലരും ശ്രേധിചിട്ടുണ്ടാവില്ല. വരികളിലെ ഗുഹതുരത്വവും സംഗീതത്തിലെ ലാളിത്യവും, ചിത്രീകരണത്തിലെ മനോഹാരിതയും ഒക്കെ നമ്മളില്‍ ചിലരെ എങ്കിലും സ്വന്തം ബാല്യത്തിലേക്കും, കൌമാരത്തിലെക്കും ഒക്കെ കൂട്ടികൊണ്ട് പോകാതിരിക്കില്ല.

എല്ലാവരുടെയും ഓര്‍മയില്‍ ഒരു കുട്ടിക്കാലം ഉണ്ട്. പക്ഷെ അത് എല്ലാവര്ക്കും ഓര്‍മിക്കുവാന്‍ ഇഷ്ടമുള്ള തരത്തില്‍ ആവണമെന്നില്ല. ചിലര്‍ക്ക് എന്നും  മധുരമുള്ള ഒരു ഓര്മ ആയിരിക്കും ബാല്യം. ചിലര്‍ക്ക് ഏറെ കയ്പ്പും ദുരിതവും ഒക്കെ നിറഞ്ഞതാവും ബാല്യം . എന്നാല്‍ എല്ലാവര്കും നല്ല ഓര്മ ആയിരിക്കുന്ന ചില ഓര്‍മ്മകള്‍ എങ്കിലും ബാല്യവും കൌമാരവും സംമാനിചിട്ടുണ്ടാവും. മഴയും, പുഴയും, കാവും, കുളവും, വയലുകളും, ഓണവും, വിഷുവും  അവധിക്കാലവും ഒക്കെ. അത്തരം ചില ഓര്‍മകളിലേക്കുള്ള ഒരു ചെറിയ യാത്ര ആണ് ഈ ഗാനം. 

ഗാനഗന്ധര്‍വന്റെ സ്വരംമാധുരി ഈ ഗാനത്തെ പതിന്മടങ്ങ്‌ മനോഹരമാക്ക്കുന്നു എന്ന് പ്രത്യേകം പറയ്യാതെ വയ്യ. മഴ:


2 അഭിപ്രായങ്ങൾ:

  1. ബൂലോക കഥകളില്‍ ആദ ചെയാന്‍ ജിമെയില്‍ അഡ്രസ്‌ വേണം. എന്നാലെ എനിയ്ക്ക് റിക്വസ്റ്റ് തരാന്‍ കഴിയൂ. മെയില്‍ വഴിയെ സാധിയ്ക്കൂ. അവിടെ നിന്നും ലോഗിന്‍ ചെയ്തു കയറണം താങ്കള്‍...,

    http://boolokakadha.blogspot.com/2009/11/blog-post.html ,

    ee linkil ittal mathi...

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ