2010, മേയ് 12, ബുധനാഴ്‌ച

ആത്മഹത്യ:

ആയിരത്തി തൊള്ളായിരത്തി തോന്നൂരുകളിലെ ഒരു  മാര്‍ച്ച്‌ മുപ്പത്തി ഒന്ന്. സമയം രാത്രി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. പട്ടണത്തില്‍ നിന്നും സെക്കന്റ്‌ ഷോ കഴിഞ്ഞു ഒരു സുഹൃത്തിന്റെ ഒപ്പം   സൈക്കിളില്‍ വരികയായിരുന്നു. എനിക്ക് വീട്ടിലേക്ക് പോകുവാനായി എളുപ്പവഴി ഒരു കശുമാവിന്‍ തോട്ടം ഉണ്ട്. അതുകൊണ്ട് ഞാനും സുഹൃത്തും രണ്ടു വഴിക്ക് പിരിഞ്ഞു.

 ഞാന്‍ തോട്ടത്തില്‍ കൂടി നടക്കുവാന്‍ തുടങ്ങി. ചെറിയ നിലാ വെളിച്ചം ഉണ്ടെങ്കിലും ഇരുട്ട് ഉള്ളില്‍ ഭീതി വിരിക്കുവാന്‍ തുടങ്ങി.  ഉള്ളില്‍ സകലെ ദൈവങ്ങളെയും വിളിച്ചാണ് നടപ്പ്. അതിനിടയിലാണ് ചീവിടുകളുടെ കാതടപ്പിക്കുന്ന മൂളല്‍. ഇടയ്ക്കിടെ സ്വന്തം നിഴലിനെ പോലും, മറ്റാരോ പിന്തുടരുന്നതാനെന്നു തെറ്റിദ്ധരിച്ചു കൊണ്ട് നടന്നു നടന്നു വീടെതാരായി.

തലയില്‍ എന്തോ വന്നു മുട്ടിയപ്പോഴാണ്‌ mukalilekku  നോക്കിയത്. അതൊരു മനുഷ്യന്റെ കാലാനെന്നും , ആ കാലുകള്‍ക്ക് മുകളില്‍ ഉടലും തലയും ഒക്കെ ഉണ്ടെന്നു അറിഞ്ഞിട്ടും ആ ഉടല്‍ മരത്തില്‍ നിന്നുള്ള ഒരു കയറില്‍ തൂങ്ങി കിടക്കുകയാണെന്ന് അറിഞ്ഞപ്പോഴാണ് ഞാന്‍ ശെരിക്കും ഞെട്ടിയത്.

പിന്നെ നിലവിളിച്ചു കൊണ്ട് ഒറ്റ ഓട്ടമായിരുന്നു. വീടെത്തി കതകില്‍ സര്‍വ ശക്തിയുമെടുത്തു ആഞ്ഞു മുട്ടി വിളിച്ചു. ബഹളം കേട്ട് അച്ഛന്‍ കതകു തുറന്നു. സമീപത്തു താമസിക്കുന്ന ചിട്ടപ്പന്മാരും ഇറങ്ങി വന്നു. എല്ലാവരും എന്നോട് കാര്യം ചോധിക്കുന്നുന്ടെങ്കിലും ഭയം കാരണം എനിക്കൊന്നും പറയാന്‍ കഴ്ഹിയുന്നീല്ല. പിന്നെ അമ്മ കൊണ്ട് തന്ന വെള്ളം കുടിച്ചു കൊണ്ട് ഞാന്‍ വല്ല വിധേനയും കാര്യം പറഞ്ഞൊപ്പിച്ചു.

" നീ വേറെ വല്ലതും കണ്ടു പെടിച്ചതായിരിക്കും, പാതിരാത്രിയായാലും വീട്ടില്‍ വരാതെ വല്ലടുതും കറങ്ങി നടന്നോളും, പോയി കിടന്നുറങ്ങെടാ " ചിറ്റപ്പന്റെ വക ശകാരം.
"അല്ല ചേട്ടാ നമുക്കൊന്ന് പോയി നോക്കിയാലോ?" ഇളയ ചിറ്റപ്പന്‍ അഭിപ്രായപ്പെട്ടു.
അങ്ങിനെ അവസാനം എല്ലാവരും കൂടി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. കൂട്ടിനു ഒരു പുട്ടുകുറ്റി ടോര്‍ച്ചും ഉണ്ടായിരുന്നു.

അങ്ങനെ സംഭവ സ്ഥലത്ത് എത്തി. ടോര്‍ച് അടിച്ചു നോക്കിയപ്പോള്‍ തൂങ്ങി കിടക്കുന്ന ശരീരം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യം ആണെന്ന് എല്ലാവര്ക്കും ബോധ്യമായി.
എല്ലാവരും ഒറ്റ നോട്ടമേ നോക്കിയുള്ളൂ, പക്ഷെ തെക്കേതിലെ രമേശന്‍ ചേട്ടന്‍ ഒന്ന് വിശദമായി നോക്കിയപ്പോള്‍ എന്തോ അപാകത തോന്നി. ഒന്ന് കൂടി വിശദമായി നോക്കിയപ്പോഴാണ് മുഖത്തിന്റെ സ്ഥാനത് ഒരു കലം കണ്ടത്.

വിശധമായ പരിശോധനയില്‍ ആണ് മനസിലായത് അത് ആരോ പാന്റ്സും, ഷര്‍ട്ടും, ഷൂസും ഒക്കെ ധരിപ്പുച്ചു കൊണ്ട് വന്നു കെട്ടി തൂക്കിയ ഒരു കോലം ആയിരുന്നു എന്ന്.
പതിവായി ആളുകള്‍ പോകുന്ന ഇടവഴി ആയതു കൊണ്ട് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകളെ പറ്റിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് ചെയ്ത ഒരു തമാശ.

അങ്ങനെ വളരെ നേരത്തെ തന്നെ ഏപ്രില്‍ ഫൂള്‍ ആയ ജാള്യതയോടെ ഞാനും എന്റെ ഒപ്പം വന്നവരും തിരികെ വീട്ടിലേക്കു നടന്നു. അവിടെ സ്ത്രീ ജനങ്ങള്‍ ഒക്കെ കാത്തിരിപ്പുണ്ടായിരുന്നു ആരാ ആത്മഹത്യ ചെയ്തത് എന്നറിയാന്‍. ( അതോ കൊലപാതകമോ ????? !!!! )

1 അഭിപ്രായം: